07:14pm 23 June 2026
NEWS
ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി മൊബൈൽ ആരോഗ്യസേവനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
23/06/2026  12:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി മൊബൈൽ ആരോഗ്യസേവനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

 

തൃപ്പുണിത്തുറ ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്പോർട്ട് വർക്കേഴ്സ് പ്രോജക്ട് തൃപ്പൂണിത്തുറ നഗരസഭ, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി മൊബൈൽ ആരോഗ്യസേവനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

 തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ അഡ്വ. പി. എൽ. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ലിസ് ഇന്ത്യ ഡയറക്ടർ ഡോ. ലിസി ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ രാധിക വർമ്മ അധ്യക്ഷത വഹിച്ചു.
പി.ബി.സതീശൻ{ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,പൊതുമരാമത്ത്} സന്നിഹിതനായി
തൃപ്പൂണിത്തുറ മേഖലയിലെ ലോറി പാർക്കിംഗ് യാർഡുകൾ, കമ്പനികൾ, ഗോഡൗണുകൾ തുടങ്ങിയ ട്രാൻസ്പോർട്ട് തൊഴിലാളികൾ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളിൽ നഗരസഭയുടെ ആംബുലൻസ് സേവനവും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മൊബൈൽ ഐ.സി.ടി.സി. രക്തപരിശോധന വിഭാഗത്തിന്റെ മൊബൈൽ ആമ്പുലൻസ് സേവനവും ലഭ്യമാക്കി.

ലിസ് ഇന്ത്യ ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. 

ടി.കെ സുരേഷ് [ മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ]നും
ലിസ് ഇന്ത്യയുടെ ആരോഗ്യപ്രവർത്തകരായ ദൃശ്യരഞ്ജു, തങ്കം രാജഗോപാൽ, അലക്സ് ഉദുപ്, വി.സുകുമാരൻ, ഷാജി വർഗീസ്, അബ്ദുൾ ഖുദ്ദൂസ്,ഷിബു വി
എന്നിവരുംമൊബൈൽ ഐ.സി.ടി.സി. ലാബ് ടെക്നീഷ്യൻ ശ്യാംകൃഷ്ണ, കൗൺസിലർ മെല്ല വേണു എന്നിവരും
സംസാരിച്ചു. റീസ് പുത്തൻവീട്ടിൽനന്ദി രേഖപ്പെടുത്തി.

നിരവധി ട്രാൻസ്പോർട്ട് തൊഴിലാളികൾ ആരോഗ്യപരിശോധനയും ബോധവത്കരണ സേവനങ്ങളും പ്രയോജനപ്പെടുത്തി. തൊഴിലാളികളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരിപാടി സഹായകമായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img